യുവ ഡോക്ടർമാരെ സുരക്ഷാ പെയിൻറ്& പാലിയേറ്റീവ് സൊസൈറ്റി ആദരിച്ചു

താമരശ്ശേരി :  സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി താമരശ്ശേരി   ആഭിമുഖ്യത്തിൽ കോരങ്ങാട് പ്രദേശത്തെ  BDS ൽ ഉന്നത വിജയികളായ 
 പി ബി ശ്രീലക്ഷ്മി പിസി റിതു പർവിൻ എന്നിവരെ  സ്നേഹോപഹാരം നൽകി ആദരിച്ചു.

കോരങ്ങാട് പേനക്കാവ് പി കെ ബാബുരാജിന്റെ മകളായ ശ്രീലക്ഷ്മി പരിയാരം ഗവ: മെഡിക്കൽ കോളേജിൽ നിന്നാണ് ഫസ്റ്റ് ക്ലാസോടുകൂടി BDSപാസായത്. കോരങ്ങാട് പിസി അലിയുടെ മകൾ റിതുപർവിൻ തൊടുപുഴ അൽ -അസർ ഡെന്റൽ കോളേജിൽ നിന്നാണ് ഉന്നതവിജയം നേടിയത്.

സ്നേഹോപഹാരം  സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബിജു നൽകി. സുരക്ഷയുടെ ഭാരവാഹികളും വളണ്ടിയർമാരുമായ
പി എം അബ്ദുൽ മജീദ് .സി കെ നൗഷാദ്  എ പി ഭാസ്കരൻ . കെ ടി ഷംസീർ .സി പി കൃഷ്ണൻകുട്ടി . കെ പി ഷംസീർ.   കെവി ഇൻഷുറഹ്മാൻ . കെ സുരേന്ദ്രൻ . പിസി റാഷിദ്  . എൻ പി സുന്ദരൻ.  രജനി പിതാവായ   പി സി ആലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍