അടിവാരത്ത് വീണ്ടും സംഘർഷം., ഓട്ടോഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി


പുതുപ്പാടി: അടിവാരത്തെ ബി എം എസ് പ്രവർത്തകനായ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുതുപ്പാടി അടിവാരം സ്വദേശി മാളികവീട്ടിൽ ശിവജിക്കാണ് മർദ്ദനമേറ്റത്. കോടഞ്ചേരി കൈപ്രം ഭാഗത്ത് വെച്ചാണ് മർദ്ദനമേറ്റത്.

ഏതാനും ദിവസങ്ങൾക്കു മുമ്പ് പുതുപ്പാടിയിൽ കള്ള് ഷാപ്പിൽ പാട്ടുപാടിയതുമായി ബന്ധപ്പെട്ട് സിപിഐഎം ബിജെപി സംഘർഷം നടന്നിരുന്നു.

ഇതിൻറെ ഭാഗമായി ശിവജിയുടെ സഹോദരനും ബിജെപി മണ്ഡലം വൈസ് പ്രസിഡന്റുമായ ശശിയുടെ വീട് ഉൾപ്പെടെ ആക്രമിക്കപ്പെട്ടിരുന്നു. ഇതിൻറെ ഭാഗമാണ് ഇപ്പോഴത്തെ അക്രമം എന്നാണ് സൂചന.
ശിവജിയെ താമരശ്ശേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍