താമരശ്ശേരി ഉപജില്ലാ സ്കൂൾ കലാമേള ;സ്റ്റേജിതര മൽസരങ്ങൾ നവംബർ 10 വെള്ളിയാഴ്ച

താമരശ്ശേരി: താമരശ്ശേരി ഉപജില്ലാ കലാമേളയുടെ ഭാഗമായുള്ള സ്റ്റേജിതര മൽസരങ്ങൾ വെള്ളിയാഴ്ച (നവംബർ 10,) താമരശ്ശേരി ഗവ.യു.പി സ്കൂളിൽ നടക്കും. കാലത്ത് 9 മണിക്ക് റജിസ്ട്രേഷൻ ആരംഭിക്കും.11 വേദികളിലായി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് സ്റ്റേജിതര മൽസരങ്ങളിൽ പങ്കെടുക്കുന്നത്. 9 മണിക്ക് തന്നെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ജനറൽ കൺവീനർ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാർ മഞ്ജുള പി.ബി, ഉപജില്ല വിദ്യഭ്യാസ ഓഫീസർ ടി.സതീഷ് കുമാർ എന്നിവർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍