1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി.
കോഴിക്കോട് ഐ.ബി.പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽനൽകിയ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ ടീം കന്നൂട്ടിപ്പാറ പെരിങ്ങോട് മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ 4 ബാരലുകളിലും കുഴികളിലുമായി സൂക്ഷിച്ചു വെച്ച 1500 ലിറ്റർ വാഷും മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചു വെച്ച 105 ലിറ്റർ ചാരായവും കണ്ടെടുത്ത് കേസ് .പ്രിവൻ്റീവ് ഓഫീസർ കെ.ഷംസുദീൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സി.ഇ ഒമാരായ ബിനീഷ് കുമർ ,പ്രദീപ്, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.പ്രതികളെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍