ബേബി ഗിരീഷേ ആരാധകരെ പറ്റിച്ചോളൂ....
ഹെെക്കോടതി ഇടക്കാല ഉത്തരവിനെ സുപ്രീം കോടതി ഉത്തരവുമായി കൂട്ടികെട്ടുന്ന പാറയില്‍ ബേബി ഗിരീഷേ ആരാധകരെ പറ്റിച്ചോളൂ....പക്ഷേ വസ്തുതകള്‍ കൃത്യമായി അറിയുന്നവരും മനസിലാക്കുന്നവരും ഇവിടെ ഉണ്ട് എന്ന് കരുതിയാല്‍ നല്ലത്.
റോബിൻ ബസ് ഉടമ വളരെ കൗശലക്കാരനാണ്. കാരണം തനിക്ക് യഥാർത്ഥത്തിൽ കിട്ടിയ കോടതി വിധിയൊന്നും ഒരിക്കലും പുറത്ത് കാണിക്കില്ല ‘ റോബിൻ ബസിന് ഇന്ന് സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ ഒരു ഉത്തരവും ഉണ്ടായിട്ടില്ല .കാരണം ആ കേസ് സുപ്രീം കോടതി പരിഗണിച്ചിട്ടില്ല .
ശരിക്കും സുപ്രീം കോടതിയിൽ എന്താണ് സംഭവിച്ചത് സുപ്രീംകോടതിയിൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങളിൽ വാഹനങ്ങളിൽ നിന്ന് പ്രവേശന നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കോടതിയലക്ഷ്യ ഹർജി ചില ബസൂടമകള്‍ നൽകിയിരുന്നു അതിൻറെപ്രാഥമിക വാദം കേൾക്കൽ മാത്രമാണ് ഇന്ന് നടന്നത്. ആദ്യപടിയായി ഇരു സംസ്ഥാനങ്ങൾക്കും (കേരളം തമിഴ്നാട് ) സുപ്രീംകോടതി നോട്ടീസ് അയച്ചു. ജനുവരി 10ന് വാദം തുടരും. അതുവരെ കേരളവും തമിഴ്നാടും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള കേസു കൊടുത്ത കക്ഷിക്കാരില്‍ നിന്ന് മാത്രം പ്രവേശന നികുതി ഈടാക്കില്ല എന്ന് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
കൂടാതെ കേരളത്തിന് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്നും പ്രവേശന നികുതി ഈടാക്കാൻ അവകാശമുണ്ട് എന്ന ഒരു സത്യവാങ്ങ്മൂലവുംകേരളം സമർപ്പിച്ചിട്ടുണ്ട് .ഇത് റോബിൻ ബസുമായി ബസുമായി ബന്ധപ്പെട്ട വിഷയങ്ങളിലേ അല്ല.
റോബിൻ ബസ് ഈ വിഷയത്തിൽ കക്ഷി പോലും അല്ല .നിലവിൽ സുപ്രീം കോടതിയിലെ ഇന്നത്തെ ഉത്തരവ് ഹർജി കൊടുത്ത കക്ഷിക്കാർക്ക് മാത്രമേ ബാധകമേ ഉള്ളൂ അല്ലാതെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത മറ്റു വാഹനങ്ങൾക്ക് ഒന്നും ഈ വിധി ബാധകമല്ല . ചാനൽ തന്നെ കൃത്യമായി വാർത്ത പുറത്തു വിട്ടിട്ടുണ്ട്. ‘ഈ വാർത്ത വളച്ചൊടിച്ചാണ് റോബിൻ ബസ്സുമ തൻറെ പതിവ് കൗശലം തുടർന്നത്. ഫേസ്ബുക്കിൽ അയാളുടെ പേജിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.അതിന്‍റെ സ്ക്രീന്‍ ഷൊട്ടാണിത്. ഈ കാര്‍ഡ് റിപോര്‍ട്ടര്‍ ചാനലിന്‍റേതാണ്.അതും തെറ്റാണ്. റോബിൻ ബസിന് തടയരുത് എന്ന് സുപ്രീംകോടതി വിധി വന്നു എന്നത് ഒരു വ്യാജ വാര്‍ത്തയാണ്. അങ്ങനെ ഒരു വിധി ഉണ്ടായിട്ടില്ല എന്നാൽ ഇന്ന് കേരള ഹൈക്കോടതിയിൽ ഹൈക്കോടതിയിൽ നിന്ന് റോബിൻ ബസ്സിന് ഒരു വിധി കിട്ടിയിട്ടുണ്ട് .വിധിയല്ല ജനുവരി 17ന് കിട്ടിയ ഇടക്കാലവിധി രണ്ടാഴ്ചത്തേക്ക് തുടരുവാൻ ഹൈക്കോടതി ഉത്തരവിട്ടു. കാരണം റോബിൻ ബസിന്റെ അഭിഭാഷകൻ രഞ്ജിത് മേനോൻ ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ആയതിനാൽ ഈ കേസ് മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഈ കേസ് പരിഗണിക്കും.അത് വരെ നവംമ്പര്‍ 17 ന് 21 വരെ ബാധകമായ ഒരു ഇടക്കാല ഉത്തരവ് കിട്ടിയിരുന്നു.ആ ഇടക്കാല ഉത്തരവ് രണ്ടാഴ്ച കേസ് പരിഗണിക്കും വരെ തുടരാന്‍ ആണ് ഹെെക്കോടതി പറഞ്ഞത്.അതില്‍ ഒരു അസ്വഭാവികതയും ഇല്ല.
റോബിൻ ബസ് സ്റ്റേജ് പെർമിറ്റ് ആയി ഓടി നിയമലംഘനം നടത്തുന്നു എന്ന് കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാമെന്ന് ഹൈക്കോടതി ഇന്നും പറഞ്ഞിട്ടുണ്ട്... ബസ് പിടിച്ചിടരുത് എന്ന് മാത്രമാണ് ഇടക്കാല ഉത്തരവ് .ജനുവരി 17ന് വന്ന ഹൈക്കോടതി ഉത്തരവ് കേരള സർക്കാർ ഇതുവരെ ലംഘിച്ചിട്ടില്ല. നിയമലംഘനം നടത്തിയ റോബിൻ ബസ് കേരള സർക്കാർ പിടിച്ചെടുത്തിട്ടില്ല. നിയമലംഘനത്തിന് രണ്ടു ദിവസവും പിഴ ഈടാക്കി വിട്ടതേയുള്ളൂ .തുടർന്നും റോബിൻ ബസ് നിയമലംഘനം നടത്തിയാൽ പിഴ ഈടാക്കും.ഇതിന് കോടതി തടസവും പറഞ്ഞില്ല. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത് അതിനെയാണ് റോബിൻ ബസ്സുടമ വലിയ ഹൈപ്പ് നൽകി തൻറെ പേജിൽ വെല്ലുവിളിച്ചിരിക്കുന്നത്. ഇത് കേട്ട് ആഘോഷിക്കുവാന്‍ റോബിന്‍ ബസ് അസോസിയേഷൻ ആയ കുറേ ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. കേരളവും കെഎസ്ആർടിസിയും പറയുന്ന നിയമലംഘനങ്ങളുടെ ഭാഗമായുള്ള ഒരു ഹര്‍ജിയിലും ഇതുവരെ കോടതിയിൽ നിന്ന് വിധികളോ ഉത്തരവുകളോ ഉണ്ടായിട്ടില്ല. കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കുകയാണ് ഹൈക്കോടതി ചെയ്തിട്ടുള്ളത്. ഇത് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും .നിലവിലുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വെച്ച് സ്റ്റേജ് പെര്‍മിറ്റ് ആയി സർവീസ് നടത്താൻ പാടില്ല എന്ന ഉത്തരവ് റോബിൻ ബസ് നിരന്തരമായി ലംഘിക്കുകയാണ്. ഇതിനെതിരെയാണ് കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇന്ന് ഹൈക്കോടതിയിൽ നിന്നുണ്ടായിരിക്കുന്നത് റോബിൻ ബസ്സുടമ നൽകിയ പഴയഹർജിയിലെ ഇടക്കാല ഉത്തരവ് തുടരാന്‍ മാത്രമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.അത് റോബിൻ ബസിന്റെ അഭിഭാഷകർ മരിച്ചത് കൊണ്ട് മാത്രമാണ്. ഇതാണ് , ഇത് മാത്രമാണ് വസ്തുതകൾ മാതൃഭൂമി ചാനലിൽ ഇത് സംബന്ധിച്ച് വിശദമായ വാർത്ത ഉണ്ട്. എന്നിട്ടും റോബിൻ ബസിന്റെ മുതലാളി എന്നും മാനേജർ എന്നും പവർ ഓഫ് അറ്റോണി നിന്നും ആരാധകർ പറയുന്ന റോബിൻ ഗിരീഷ് ഇങ്ങനെ നിരന്തരം കള്ളങ്ങൾ പറഞ്ഞുകെൊണ്ടേയിരിക്കുകയാണ്. ടൂറിസ്റ്റ് പെർമിറ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകളില്‍ ഹൈക്കോടതിയോ സുപ്രീംകോടതിയോ കൃത്യമായി തീർപ്പ് കൽപ്പിക്കും. ടൂറിസ്റ്റ് പെർമിറ്റിലെ ചില ഭേദഗതി റൂളുകള്‍ പേരന്റ് ആക്ടിന് വിരുദ്ധമാണ് എന്ന് കേരളത്തിന്റെയും കെഎസ്ആർടിസിയുടെയും വാദങ്ങൾ ഒ സുപ്രീം കോടതി അംഗീകരിക്കാൻ തന്നെയാണ് സാധ്യത.
അല്ലെങ്കിൽ കേരളത്തിലെ പൊതുഗതാഗത സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവും...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍