താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി : ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. വയനാട് സ്വദേശികൾ അഞ്ചു പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേരെ പുറത്തെടുത്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

കാർ തുറക്കാൻ സാധിക്കാത്തതിനാൽ മുക്കത്ത് നിന്ന് അഗ്നിശമനസേന എത്തിയിട്ടുണ്ട്. പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍