മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുക.


കോഴിക്കോട്:കേരള സീനിയർ സിറ്റിസൺ ഫോറം കോഴിക്കോട് ജില്ലാസമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും  പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ ( ഇ കെ ഗോവിന്ദൻ മാസ്റ്റർ നഗറിൽ) നടന്നു.

പതാക വന്ദനത്തിനു ശേഷം പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് നിന്നും ആരംഭിച്ച വയോജനങ്ങളുടെ പ്രകടനം പേരാമ്പ്ര ടൗണിലൂടെ സമ്മേളന നഗരിയിൽ ഈ കെ ഗോവിന്ദൻ മാസ്റ്റർ നഗറിൽ പ്രവേശിപ്പിച്ചു.

ജില്ലയുടെ നാനാ ഭാഗങ്ങളിൽ നിന്നായി 500 ൽ അധികം പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി കെ പ്രമോദ് അധ്യക്ഷനായ ചടങ്ങ് .തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര എം എൽ എയും  മുൻ എക്സൈസ് മന്ത്രിയുമായ ശ്രീ.ടി പി രാമകൃഷ്ണൻ  മുഖ്യ പ്രഭാഷണം നടത്തി.

മുതിർന്ന സംഘടനാ നേതാക്കളായ ശ്രീ എം കെ  സത്യപാലൻ മാസ്റ്റർ , ശ്രീ ഷോപ്പിംഗ് ദാമോദരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു . ചെങ്ങോട്ടുകാവ് സീനിയർ സിറ്റിസൺ ഫോറത്തിന്റെ സംഗീത സായന്തനം ഗ്രൂപ്പ് സ്വാഗത ഗാനം ആലപിച്ചു. 

സംഘടനാ നേതാക്കളായ മുൻ സംസ്ഥാന സെക്രട്ടറി  ശ്രീ പൂതേരി ദാമോദരൻ നായർ , സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ കെ വി ബാലൻ കുറുപ്പ്, സംസ്ഥാന സെക്രട്ടറി ടി ബാലകൃഷ്ണൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീ രാധാകൃഷ്ണൻ,ശ്രീ ബാലൻ കേളോത്ത്, ജില്ലാ പ്രസിഡന്റ് ശ്രീ.കെ രാജീവൻ, സെക്രട്ടറി ശ്രീ സോമൻ ചാലിൽ ട്രഷറർ പി കെ രാമചന്ദ്രൻ നായർ ജില്ലാ ഭാരവാഹികളായ കെ എം ശ്രീധരൻ , ശ്രീ ഇ സി ബാലൻ , ശ്രീ കെ കെ ഗോവിന്ദൻ കുട്ടി മാസ്റ്റർ ,ശ്രീ.ഇ കെ അബുബക്കർ മാസ്റ്റർ, ശ്രീ കെ കെ ഉണ്ണീരി ക്കുട്ടി കുറുപ്പ് അച്ചു മാസ്റ്റർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

മുതിർന്ന പൗരന്മാർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കുക. വയോജന ക്ഷേമ പെൻഷൻ 5000 രൂപയാക്കി ഉയർത്തുക. വയോജന ക്ഷേമ വകുപ്പ് രൂപീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉയർന്നു.ഈ ആവശ്യങ്ങൾ അടങ്ങിയ പ്രമേയം യോഗത്തിൽ അംഗീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍