ഫിക്റ ആദർശ പഠന സംഗമം നടത്തി

താമരശ്ശേരി :എസ് വൈ എസ് താമരശ്ശേരി സോൺ കമ്മറ്റി അഹലുസ്സുന്ന താജുൽ ഉലമയുടെ വഴി എന്ന ശീർഷകത്തിൽ ഫിക്റ ആദർശ പഠന സംഗമം സംഘടിപ്പിച്ചു. എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട് വിഷയാവതരണവും
ജില്ലാ സെക്രട്ടറി സ്വാദിഖ് സഖാഫി പൂനൂർ പദ്ധതി അവതരണവും നടത്തി. 

മലപുറം ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടന്ന സംഗമം എസ് വൈ എസ്
ജില്ലാ കമ്മറ്റി അംഗം സാബിത്ത് അബ്ദുള്ള സഖാഫി ഉൽഘാടനം ചെയ്തു. അബ്ദുൽ ഹമീദ് സഖാഫി വെഴുപ്പൂർ അദ്ധ്യഷത വഹിച്ചു. റഷീദ് ഒടുങ്ങാക്കാട്, ഹാരിസ് ഹിശാമി, സയ്യിദ് ശിഹാബുദ്ദീൻ അമാനി, നൗഫൽ സഖാഫി നൂറാംതോട്, അബ്ദുൽ അസീസ് ഹാറൂനി , നിസാർ സഖാഫി തേക്കും തോട്ടം, ഉസ്മാൻ വള്ളിയാട്, മജീദ് സഖാഫി പാലക്കൽ,  റഹീം സഖാഫി വി ഒ ടി , ശാഫി പൂലോട്, മുഹമ്മദ് കുട്ടി കാക്കവയൽ
തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍