സൈനബ കൊലക്കേസ്; കൂട്ടുപ്രതി അറസ്റ്റില്‍; ‘സ്വര്‍ണവും പണവും മറ്റൊരുസംഘം തട്ടി’


കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ കൊന്ന് ചുരത്തിലെ കൊക്കയില്‍ തള്ളിയ കേസില്‍ കൂട്ടുപ്രതി സുലൈമാൻ അറസ്റ്റിൽ. സേലത്ത് നിന്നാണ് സുലൈമാനെ കസബ പൊലീസ് പിടികൂടിയത്. അതേസമയം, പ്രതികള്‍ കൈക്കലാക്കിയ സ്വര്‍ണവും പണവും മറ്റൊരു സംഘം തട്ടിയെടുത്തെന്നും പൊലീസ് വെളിപ്പെടുത്തി. 17 പവനും നാലു ലക്ഷം രൂപയും തട്ടിയെടുത്ത സംഘം തമിഴ്നാട്ടിലേക്ക് കടന്നുവെന്നും സുലൈമാനുമായുള്ള സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നാണ് സംഘം പണം തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍