താമരശ്ശേരി ഉപജില്ലാ കലോത്സവത്തിന് പ്രൌഢമായ തുടക്കം
താമരശ്ശേരി : ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പ്രൌഢമായ തുടക്കം.. സർഗ പ്രതിഭകളുടെ കലോത്സവത്തിന് അരങ്ങുണരുകയായി നിറനാദലയങ്ങൾ നടമാടുന്ന കൗമാര സംഗമത്തിന് ഇതാദ്യമായി താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വേദിയാകുന്നത് ..
കൗമാര കലോത്സവത്തിന് ആതിഥ്യമരുളുക വഴി താമരശ്ശേരി ഇനി ഉത്സവ ലഹരിയിലേക്ക് , സ്വപ്നം കാണാൻ ലാസ്യഭാവങ്ങളിൽ ലയിക്കുവാൻ രണ്ട് പകലുകൾ രണ്ട് രാവുകൾ ...
കുരുന്നു പ്രതിഭകൾ മാറ്റുരയ്ക്കാനെത്തുന്ന പതിനൊന്ന് വേദികൾക്ക് നൽകിയ പേരുകൾ എറെ ഹൃദ്യമാണ് . നാലുകെട്ട് , കളിവീട് , ഗോപുരനട , മാണിക്യക്കല്ല് , കടവ് , വൈശാലി , താഴ് വാരം , ഷെർലക്ക് , പഞ്ചാഗ്നി , നിർമ്മാല്യം , വാരാണസി തുടങ്ങി എം ടി വാസുദേവൻ നായരുടെ പ്രശസ്തമായ നോവലുകളുടെയും ബാലസാഹിത്യത്തിൻ്റെയും നാടകത്തിൻ്റെയും സിനിമകളുടെയും പേരുകളാണ് ഓരോ വേദികൾക്കും നൽകിയിരിക്കുന്നത് ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍