താമരശ്ശേരി ഉപജില്ലാ അറബിക് കലാമേളയിൽ പൂനൂർ തേക്കുംതോട്ടം എഎംഎൽപി സ്കൂളിന് റണ്ണറപ്പ്

പൂനൂർ : താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി 
സ്കൂളിൽ വച്ച് നടന്ന 2023 ഉപജില്ല അറബിക് കലാമേളയിൽ പൂനൂർ തേക്കുംതോട്ടം എ എം എൽ പി സ്കൂൾ റണ്ണറപ്പ് നേടി.45ൽ 43 പോയിന്റുകളും നേടിയും മിന്നും പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവച്ചത്. അറബിക് കലാമേളയിൽ വർഷങ്ങളായി വിന്നേഴ്സും, റണ്ണറപ്പും നേടിക്കൊണ്ട് തേക്കുംതോട്ടം എ എം എൽ പി സ്കൂൾ മികച്ച വിജയമാണ് കാഴ്ചവെക്കുന്നത്. പദനിർമ്മാണ മത്സരത്തിൽ ആയിഷ ലിയ, അഭിനയ ഗാനത്തിൽ നജാ ഫാത്തിമ, ഖുർആൻ പാരായണത്തിൽ അനൗദ് ബിൻത്ത് ഷമീം, അഭിനയ ഗാനത്തിൽ ഫാത്തിമ ഹംദാ, ക്വിസ് മത്സരത്തിൽ ഫാത്തിമ മിൻഹ, പദ്യം ചൊല്ലൽ നഷ് വ കദീജ , കഥപറയൽ മത്സരത്തിൽ ഹവ്വാ ഷെയ്ക്ക, സംഘഗാനത്തിൽ പൈസ മെഹറിൻ, ഫാത്തിമ റബീയ, ഫാത്തിമ മിൻഹ, നജ ഫാത്തിമ, നഷ് വ കദീജ, നജാ ഫാത്തിമ ഐ പി, ആയിഷ റന എന്നീ കുട്ടികൾ മാറ്റുരച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍