"ജീവിതശൈലി രോഗനിർണയ ക്യാമ്പ്"
താമരശ്ശേരി :പശ്ചാഘാത ദിനത്തിെന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ എച്ച് ഐ കെ എച്ച് ഐ എന്നിവരുടെ നേതൃത്വത്തിൽ 17, 18 വാർഡുകളിലെ പൊതുജനങ്ങൾക്കായി ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. യോഗത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ജെഎച്ച് ഐ ആര്യ സ്വാഗതം പറഞ്ഞു പതിനേഴാം വാർഡ് മെമ്പർ ശ്രീമതി Bm Arshya അധ്യക്ഷത വഹിച്ചു .പതിനെട്ടാം വാർഡ് മെമ്പർ ആയ റംല ഖാദർ ഉദ്ഘാടനം ചെയ്തു. ആരോഗ്യപ്രവർത്തകയായ ഖൈറുന്നിസ ക്ലാസ് അവതരിപ്പിച്ചു ഡോക്ടർ രേഷ്മ ലത്തീഫ് മാസ്റ്റർ സി പി അബ്ദുൽ ഖാദർ റഫീഖ് താമരശ്ശേരി തുടങ്ങിയവർ ആശംസകൾ നേർന്നു. ആശാവർക്കരായ ഗീത പി ജിഷ തുടങ്ങിയവർ സംസാരിച്ചു . ആരോഗ്യ പ്രവർത്തകയായ ജസീന (M L S P) താമരശ്ശേരി നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍