നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

കോഴിക്കോട്: നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പാക്കികിട്ടാന്‍ സഹായിക്കണമെന്നാണ് പരാതിയിലുള്ളത്.

മുട്ടുങ്ങല്‍ സ്വദേശി എ കെ യൂസഫ് ആണ് പരാതി നല്‍കിയത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെയും പരാതി നല്‍കിയത്. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്തതിനാണ് യൂസഫ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍