കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കുന്നത് പതിവാകുന്നു
താമരശ്ശേരി : സംസ്ഥാനപാതയിൽ കോരങ്ങാട് സ്രാമ്പിയ പള്ളിക്ക് സമീപം
തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവാകുന്നു.
കഴിഞ്ഞ ദിവസവും മാലിന്യം ഒഴുക്കിയതായി നാട്ടുകാർ പറയുന്നു. രണ്ട് മാസത്തിനിടെ നിരവധി തവണയാണ് ഇതേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയത് .
ടാങ്കർ ലോറികളിലാണ് മാലിന്യം തള്ളിയത് ഒരുതവണ പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍