സന്തോഷ് ചാലുംമ്പാട്ടിൽ നിര്യാതനായി
താമരശ്ശേരി: താമരശ്ശേരിയിൽ ഒരു കാലത്ത് വിദ്യാർത്ഥി, യുവജന രാഷ്ട്രിയ രംഗത്തും, കലാരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന സന്തോഷ് ചാലുംമ്പാടിൽ നിര്യാതനായി. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കെ എം സി ടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇപ്പോൾ അണ്ടോണഭാഗത്താണ് താമസം. കോടഞ്ചേരി ഗവ.കോളേജിൽ 92-94 കാലത്ത് SFI കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍