കോരങ്ങാട് അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്ന് ലോറി താഴ്ന്നു.


താമരശ്ശേരി: കോരങ്ങാട് സ്കൂൾ ഗ്രൗണ്ടിന് മുൻവശത്ത് അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്ന് ലോറി താഴ്ന്നു.റോഡരികിലേക്ക് ഒതുക്കി നിർത്തിയ ലോറിയാണ് സ്ലാബ് തകർന്ന് കുഴിയിൽ പതിച്ചത്.  ലോറിയുടെ ചേസിസ് വളയുകയും, ഹൗസിംങ്ങ് തകരുകയും ചെയ്തു, ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നത്. ഇതിനു മുമ്പ് രണ്ടു തവണ ഇതേ സ്ഥലത്ത് ലോറികൾ സമാന രൂപത്തിൽ 
അപകടത്തിൽപ്പെട്ടിരുന്നു. 
റോഡിന് സമാന്തരമായി സ്ഥാപിച്ച 
സ്ലാബുകൾ പെടില്ലെന്ന് മാത്രമല്ല, യാതൊരു 
ഗുണനിലവാരവും ഇല്ലാതെയും, ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെ നിർമ്മിച്ചതിനാലും ചെറുവാഹനങ്ങൾ 
ഡ്രൈവർമാരുടെ ശ്രദ്ധയിൽ 
കയറുമ്പോൾ തന്നെ നിരവധി സ്ഥലങ്ങളിൽ ഇതിനു മുമ്പും സ്ലാബ് തകർന്നു പോയിട്ടുണ്ട് . 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍