കലാപ്രതിഭകളെ അനുമോദിച്ചു.
താമരശ്ശേരി : താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഓവറോൾ കപ്പ് നേടിയ കോരങ്ങാട് ജി.എൽ പി സ്കൂളിലെ കലാ പ്രതിഭകളെ ആദരിച്ചു.
തമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻമാസ്റ്റർ യോഗം ഉദ്ഘാടനം നിർച്ചഹിച്ചു.
വാർഡ് മെമ്പർ ഫസീല ഹബീബ് , പിടി എ പ്രസിഡണ്ട് സജിൻ എം കെ, വൈസ് പ്രസിഡന്റ്ര രാജേഷ് കുമാർ ,ഷാജു എം.ടി,
രജനി ,മദീഹ ടീച്ചർ.രജനി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.കഴിഞ്ഞ വർഷം എൽ. എസ്.എസ് നേടിയ ദേവരാജ് എ.എസ്,
നിയ. കെ.കെ. എന്നിവരെ ആദരിച്ചു.
ഹെഡ് മാസ്റ്റർ ടി.പി മനോജ് മാസ്റ്റർ സ്വാഗതവും എസ് എം സി ചെയർമാൻ എ പി. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. രേഷ്മ ടീച്ചർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍