മുസ്ലിം ലീഗ് പ്രവർത്തനക്കെതിരെ അച്ചടക്ക നടപടി
കോഴിക്കോട്:കൊടുവള്ളി നിയോജക മണ്ഡലം താമരശ്ശേരി പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രവർത്തകനായ അഷ്റഫ് കോരങ്ങാട് പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ മുസ് ലിം ലീഗിൽ നിന്നും അന്വേഷണ വിധേയമായി മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്ത തായി സംസ്ഥാന കമ്മിറ്റി ഓഫീ സിൽ നിന്നു അറിയിച്ചു. താമരശ്ശേരി പഞ്ചായത്തിലെ
മുസ് ലിം ലീഗ് പ്രവർത്തകരായ ഷൗക്കത്ത് നോനി, ഇക്ബാൽ പൂക്കോട് എന്നിവർ നടത്തിയ പാർട്ടി ക്രമവിരുദ്ധ പ്രവർത്തനം മേലിൽ ആവർത്തിക്കാതിരി ക്കുന്നതിനായി രണ്ടുപേരെയും താക്കീത് ചെയ്തതായി
സംസ്ഥാനകമ്മിറ്റി ഓഫീസിൽ നിന്നു അറിയിച്ചു.
മേൽവിഷയത്തിൽ അന്വേഷണം നിലവിലിരിക്കെ
ആരോപണവിധേയരായവർക്കെതിരെ നടപടി സ്വീകരിച്ചതായുള്ള വാർത്ത സാമൂഹ്യ മാധ്യമങ്ങ ളിൽ പ്രചരിക്കാൻ ഇടയായ തിൽ താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ ക്രമ വിരുദ്ധ . പ്രവർത്തനത്തിൽ പഞ്ചായത്ത് -കമ്മിറ്റിയെ താക്കീത് ചെയ്തതാ യും സംസ്ഥാന കമ്മിറ്റി ഓഫീ സിൽ നിന്നു അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍