ശിശുഹത്യക്കെതിരെ താക്കീതായി കന്നൂട്ടിപ്പാറ സ്കൂളിലെ ശിശുദിനാഘോഷം .
കട്ടിപ്പാറ : രാഷ്ട്ര ശിൽപ്പിയും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയും ലോക പ്രശസ്ത മനുഷ്യ സ്നേഹിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യുദ്ധത്തിന്റെ പേരിൽ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന അതിക്രൂരമായ ശിശുഹത്യക്കെതിരെ താക്കീതായി.
കാലത്ത് 10 മണിക്കാരംഭിച്ച ശിശു ദിന റാലിയിൽ കുട്ടികളും ജനപ്രതിനിധികളും രക്ഷിതാക്കളുമടക്കം നിരവധി പേർ അണിനിരന്നു. വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി റാലി ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളെ ജീവനെപ്പോലെ സ്നേഹിച്ച ചാച്ചാജിയുടെ ജീവിത പാഠങ്ങൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. യുദ്ധത്തിന്റെ പേരിൽ നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുള്ള മലയിൽ, സുബൈർ പെരിങ്ങോട്, SSG ചെയർമാൻ അലക്സ് മാത്യു, കെ.ടി.ആരിഫ് മാസ്റ്റർ, പി. സജീന , സ്കൂൾ ലീഡർ അളക ലക്ഷ്മി മുതലായവർ സംസാരിച്ചു.
ശിശുദിനത്തോടനുബന്ധിച്ച് ശിശു പാർലിമെന്റ്, ചാച്ചാജിയെ വരയ്ക്കൽ, ശിശുദിന ഗാനങ്ങൾ, നെഹ്രു തൊപ്പി നിർമ്മാണ മത്സരം, അമ്മയും കുഞ്ഞും ക്വിസ് മത്സരം മുതലായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടികൾക്ക് എം പി.ടി എ ചെയർ പേഴ്സൺ ഷഹനാ റൂബി, സോഷ്യൽ ക്ലബ് കൺവീനർ കെ.പി. ജസീന കെ സി. ശിഹാബ്, ദിൻഷ ദിനേശ്, ഫൈസ് ഹമദാനി, പി.പി.തസലീന. ഇ.പി. മുൻസില, ടി. ഷബീജ്,അനൂജ എട്ടേ ക്ര, ഷാഹിന കേയക്കണ്ടി, പ്രബിത പി.ബി, സഫ്നിദ , ഷബിയ ,കെ.പി. മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍