മലയോര ഹൈവേ. അറിയിപ്പ്


കട്ടിപ്പാറ: മലയോരഹൈവേക്കായി വീതികൂട്ടുവാൻ മാർക്ക് ചെയ്യ്ത ഭാഗങ്ങളിലെ മരങ്ങൾ മുറിച്ചെടുക്കാനും, മതിലുകളിൽ ഉപയോഗിച്ചിരിക്കുന്ന വെട്ടുകല്ല്, സിമന്റ്കട്ട മുതലായവ സ്വന്തമായി ഭൂവുടമകൾക്ക് ഒഴിവാക്കാവുന്നതുമാണ്.
മരങ്ങളും,മതിലുകളും കൺസ്ട്രക്ഷൻ കമ്പനി ഒഴിവാക്കിയാൽ മരങ്ങൾ പണിത്തരങ്ങളാക്കി മാറ്റേണ്ട  അളവുകളിലോ,മതിലുകൾ യഥേഷ്ടം  പൊളിച്ച് മാറ്റുന്നത്കൊണ്ട് പുനരുപയോഗിക്കാൻ കഴിയാത്ത വിധത്തിലാകും എന്നതിനാൽ  സാവധാനത്തിൽ മതിലുകളും, മരങ്ങളും ഒഴിവാക്കേണ്ട നടപടിയിലേക്ക് നാം നീങ്ങണം.
പടിക്കൽവയൽ മുതൽ താഴ് വാരം വരെയുള്ള ഭാഗങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്രവ്യത്തി നടക്കുന്നത്. ഈ ഭാഗങ്ങളിൽ മരങ്ങളും, മതിലുകളും ഭൂവുടമകൾ ഒഴിവാക്കേണ്ട തിയ്യതി
 19-11-2023-ാം തിയ്യതി ആയി നിജപ്പെടുത്തിയിടുണ്ട്.  ആദ്യഘട്ട വീതി കൂട്ടൽ പ്രവ്യത്തി പൂർത്തിയാകുന്നതിന് മുമ്പേ 2ാംഘട്ട വീതി കൂട്ടൽ പ്രവ്യത്തി നടക്കേണ്ട നമ്മുടെ ഭാഗങ്ങളിലെ പ്രദേശങ്ങളായ കേളൻമൂല- വട്ടപ്പൊയിൽ- ചർച്ച് -കൊട്ടാരപറമ്പ്- ചമൽ- കളത്തൊടുക - വളവ്-കാരപ്പറ്റ ഭാഗങ്ങളിലെ 
ഭൂവുടമകളും, കെട്ടിട ഉടമകളും മരങ്ങൾ,മതിലുകൾ എന്നിവ ഒഴിവാക്കുവാനാവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനിൽജോർജ് പ്രസ്താവനയിൽ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍