സാമ്പത്തിക ഇടപാട്
താമരശ്ശേരിയിൽ യുവാവിനെ രണ്ടംഗസംഘം ഇരുകൈകളും തല്ലിയൊടിച്ചു
താമരശ്ശേരി:സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് യുവാവിനെ രണ്ടം ഗസംഘം ഇരുകൈകളും തല്ലിയൊടിച്ചത്. (http://www.korangadnews.in/2023/11/blog-post_301.html)
താമരശ്ശേരി പരപ്പൻ പൊയിൽ പറയയരു തൊടുക മുഹമ്മദ് അൻസാർ (38)നെയാണ് ക്രൂരമായി ആക്രമിച്ചു പരുക്കേൽപിച്ചത്.താമരശ്ശേരി സ്വദേശിക്ക് കൊടുക്കാനുണ്ടായിരുന്ന പതിനായിരം രൂപ ഈടാക്കാനാണ് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ജീപ്പിൽ കയറ്റി കൊണ്ട് പോയി ചുങ്കം ചെക്ക് പോസ്റ്റിനു സമീപം എസ്റ്റേറ്റിൽ എത്തിച്ച് വടികൊണ്ടും മറ്റും മർധിച്ചത്. ആക്രമണത്തിൽ യുവാവിന്റെ ഇരുകൈകളും, കാലിലും എല്ല് പൊട്ടുകയും ശരീരം മുഴുവൻ അടിയേറ്റ് പാടുകൾ വീഴുകയുംചെയ്തു. പരുക്കേറ്റ മുഹമ്മദ് അൻസാറിനെ ഇരുവരും ചേർന്ന് ആദ്യം വാവാട് കളരി മർമ്മ ചികിത്സാലയത്തിലെത്തിച്ചെങ്കിലും ഗുരുതരമായ അവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് കൊടുവള്ളി യിലെ സ്വകാര്യ ആശുപത്രി യിലെത്തിച്ചു.അവിടെ നിന്നും ബന്ധുക്കൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു .പരുക്ക് ഗുരുതരമായ തിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.താമരശ്ശേരി സ്വദേശി കളായ ബാസിത്,സവാദ് എന്നിവരാണ് ആക്രമണം നടത്തിയത് എന്ന് അൻസാർ പൊലിസ് സിനു മൊഴി നൽകി.വയനാട്ടിൽ ലോൺട്രീ സ്ഥാപനത്തിൽ ജീവനക്കാരനാണ് അൻസാർ.ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾക്ക് പുറമെ മറ്റു വല്ല സംഭവുമുണ്ടോ എന്നും പൊലിസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍