അമരാട്അങ്കണവാടിc:144ശിശുദിന ആഘോഷംസംഘടിപ്പിച്ചു
കട്ടിപ്പാറ പഞ്ചായത്തിലെ രണ്ടാം വാർഡ് സെൻറർ നമ്പർ 144 അമരാട് അങ്കണവാടിയിൽ ശിശുദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ശിശുദിന റാലിക്ക് ശേഷം നടന്ന ഉദ്ഘാടനപരിപാടി ALMC കമ്മിറ്റി മെമ്പർ സി എം അസീസ് കട്ടിപ്പാറയുടെ അധ്യക്ഷതയിൽവാർഡ് മെമ്പർ ടി പിമുഹമ്മദ് ഷാഹിം ഉദ്ഘാടനം ചെയ്തു അങ്കണവാടി വർക്കർ ശ്രീജസ്വാഗതം പറഞ്ഞചടങ്ങിൽ ഐ സി ഡി എസ് സൂപ്പർവൈസർ നിഷ മുഖ്യാതിഥിയായി ഉദ്ഘാടന ശേഷംഅങ്കണവാടിതല കലോത്സവവും ഇതോടൊപ്പം നടന്നു പിഞ്ചുകുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി രക്ഷിതാക്കളും നാട്ടുകാരു മടക്കം നിരവധി പേർ പരിപാടിയിൽ പങ്കാളികളായി പങ്കെടുത്ത മുഴുവൻ ആളുകൾക്കും പായസവിതരണം നടത്തി അങ്കണവാടി ബലൂണുകൾ കൊണ്ടുംപ്രകൃതിദത്തമായ വസ്തുക്കൾകൊണ്ടും അലങ്കരി ച്ചു പ്ലേക്കാടുകളേന്തി
നെഹ്റുവിൻറെ തൊപ്പിയുംറോസാപ്പൂവും അണിഞ്ഞപിഞ്ചോമനകളും കണ്ണിനു കുളിർമയേകുന്ന കാഴ്ചയായി മാറി
ഹെൽപ്പർ സുലൈഖ നന്ദി പറഞ്ഞുകൊണ്ട്പരിപാടികൾക്ക് സമാപനം കുറിച്ചു
https://chat.whatsapp.com/LTdHc3KDIq0Ln9IrYBA7HI

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍