ഇന്നത്തെ കുട്ടികൾ നാളത്തെ ഭാവി വാഗ്ദാനങ്ങൾ.ചാച്ചാജി സ്മരണയിൽശിശുദിനം ആഘോഷിച്ച് നസ്രത്ത് LPS ലെ കുരുന്നുകൾ

കട്ടിപ്പാറ : ചാച്ചാജി സ്മരണയിൽ ശിശുദിനം ആഘോഷിച്ചു N L P S ലെ കുരുന്നകൾ. ചാച്ചാജിയുടെ വേഷം അണിഞ്ഞ പനിനീർ പൂക്കൾ നെഞ്ചോട് ചേർത്ത് കുട്ടിച്ചാ ചാച്ചിമാരും, കുട്ടി ടീച്ചർമാരും അണിനിരന്നു, ശിശുദിന സ്പെഷ്യൽ റേഡിയോ പ്രോഗ്രാം സ്കൂളിൽ നടന്നു. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ സ്കൂളിൽ അരങ്ങേറി .സ്കൂളിൽ നടന്ന ചടങ്ങിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജിൻസി തോമസ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും കുട്ടികളെ ഏറെ സ്നേഹിച്ച രാഷ്ട്ര ശില്പികളിൽ ഒരാളായ നെഹ്റുവിന്റെ ജീവിതം കുട്ടികളായ നിങ്ങൾക്ക് മാതൃകയാകട്ടെ എന്ന്  ആശംസിക്കുകയും ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഡെന്നീസ് ചിറ്റക്കാട്ടുകുഴി അധ്യക്ഷപദം അലങ്കരിക്കുകയും കുട്ടികളുടെ ദിനമായഇന്ന് ഭാരതമേറ സ്നേഹിച്ച രാഷ്ട്ര നേതാവായ ചാച്ചാജിയുടെ   ജന്മദിനം ആണെന്നും. ഈ നേതാവ് നിങ്ങൾക്ക് എന്നും മാതൃകയാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി  ആശംസകൾ അറിയിച്ചു സംസാരിച്ചു. കുട്ടികളുടെ ദിനമായ ഇന്ന്സ്പെഷ്യൽ ഉച്ച ഭക്ഷണ ആയ നെയ്ച്ചോറും ചിക്കൻ കറിയും ആണ് മാതാപിതാക്കളും അധ്യാപകരും ഒരുക്കിയത്. സ്കൂൾ ഹെഡ്‌മിസ്റ്റട്രസ് ശ്രീമതി ചിപ്പി രാജ് ,സീനിയർ അസിസ്റ്റന്റ് മീന ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി അരുൺ കെ ജെ ചടങ്ങിന് നന്ദി പറഞ്ഞു. അധ്യാപകരായ,സോണിയ സി,അരുൺ ജോർജ്, സൗമ്യ ജോർജ്, മരിയ ജോസ് മാതാപിതാക്കളായ അയൂബ്,സാജിത സജി, രേഷ്മ, നീതു  എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍