ഈങ്ങാപ്പുഴയിൽ KSRTC ഗരുഡ ബസിന്റെ ചില്ല് തകർത്ത് യാത്രക്കാരൻ പുറത്തേക്ക് ചാടി


ഈങ്ങാപ്പുഴ: കെ എസ് ആർ ടി സി ഗരുഡ ബസിന്റെ ചില്ല് തകർത്ത് യാത്രക്കാരൻ പുറത്തേക്ക് ചാടി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദലിയാണ് ബസ്സിൽ നിന്ന് റോഡിലേക്ക് ചാടിയത്.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപിച്ചു. പരിക്കേറ്റ ഇയാളെ പോലീസ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍