താമരശേരി സബ് ജില്ലാ കലോത്സവം: കന്നൂട്ടിപ്പാറ സ്കൂൾ LP ജനറൽ ഓവറോളിൽ മൂന്നാമതെത്തി വിസ്മയമായി.
കട്ടിപ്പാറ : കേവലം 4 വർഷം മുമ്പ് മലയോര ഗ്രാമത്തിന്റെ വരദാനമായി കന്നൂട്ടിപ്പാറയിൽ സ്ഥാപിതമായ ഐയുഎം എൽ പി സ്കൂൾ , പങ്കെടുത്ത രണ്ടാമത്തെ കലോത്സവത്തിൽ തന്നെ 59 പോയന്റുകൾ നേടി LP ജനറൽ വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം പിടിച്ചെടുത്ത് വിസ്മയമായി.
ചിത്രരചന, ജലച്ചായം എന്നിവയിൽ ഷിയാൻ ഷാജു, മാപ്പിളപ്പാട്ടിൽ മുഹമ്മദ് ജാസിം, അറബി പദ്യംചൊല്ലലിൽ ഷിഫാ ഫാത്തിമ എം.വി, അഭിനയ ഗാനത്തിൽ പാർവണേന്ദു , കന്നഡ പദ്യംചൊല്ലലിൽ അശ്വതി കുമാർ, കഥാകഥനത്തിൽ ഫൈ ഹ ഫാത്തിമ, മോണോ ആക്ടിൽ നദ ഫാത്തിമ, മലയാളം പ്രസംഗത്തിൽ മുഹമ്മദ് ഫൈസ് , നാടോടി നൃത്തം,തമിഴ് പദ്യംചൊല്ലലിൽ അളക ലക്ഷ്മി, സംഘഗാനത്തിലും ദേശഭക്തിഗാനത്തിലും മുഹമ്മദ് ജാസിം, ഷിഫ ഫാത്തിമ, ഫൈഹ ഫാത്തിമ, ഫിസ ഫാത്തിമ, ഫാത്തിമ നജ് വ , സൻഹ മറിയം, അളക ലക്ഷ്മി എന്നിവരാണ് ജനറൽ വിഭാഗത്തിലെ ജേതാക്കൾ .
അറബിക് കലോത്സവത്തിൽ ക്വിസിൽ മുഹമ്മദ് ഫൈസ്, പദ നിർമ്മാണത്തിൽ മൻഹ ഫാത്തിമ കയ്യെഴുത്തിലും കഥാകഥനത്തിലും നദ ഫാത്തിമ, അറബി ഗാനത്തിലും പദ്യംചൊല്ലലിലും മുഹമ്മദ് ജാസിം, ഖിറാഅത്തിൽ മുഹമ്മദ് നശ്വാൻ, ആക്ഷൻ സോങ്ങിൽ ഷിഫ ഫാത്തിമ, സംഘഗാനത്തിൽ മുഹമ്മദ് ജാസിം, ഷിഫ ഫാത്തിമ, റയ ഫാത്തിമ, ഫൈഹ ഫാത്തിമ, ഫിസ ഫാത്തിമ, സൻഹ മറിയം , തൻഹ ഫാത്തിമ എന്നിവർ വിജയികളായി.
കുറഞ്ഞ കാലത്തിനുള്ളിൽ കലാ രംഗത്ത് വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കാനായത് അഭിമാനകരമാണെന്ന് ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. മലയോര ഗ്രാമത്തിലെ കുഞ്ഞു പ്രതിഭകൾ കലാകൈരളിക്ക് മുതൽ കൂട്ടുകളാണെന്ന് ചീഫ് പ്രമോട്ടറും വാർഡ് മെമ്പറുമായ എ കെ അബൂബക്കർ കുട്ടി പറഞ്ഞു.
പിടിഎ പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം, എം പി ടി എ പ്രസിഡണ്ട് ഷഹനാ റൂബി, SSG ചെയർമാൻ അലക്സ് മാത്യു, അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ്, കെ കെ ഷംസീർ , കെ.പി.മുഹമ്മദലി മുതലായവർ വിജയികളെ അനുമോദിച്ചു.
ആർട്സ് ക്ലബ് കൺവീനർ അനൂജ എട്ടേക്ര, അലിഫ് ക്ലബ് കൺവീനർ കെ.സി ശിഹാബ്, ഉന്നതി കോർഡിനേറ്റർ ഫൈസ് ഹമദാനി,കെ.ടി. ആരിഫ്, കെ.പി ജസീന, ടി. ഷബീജ്, തസ്ലീന പി.പി, ഇ.പി. മുൻസില മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍