ഫെയ്സ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ടു; നഷ്ടപരിഹാരം 10 ലക്ഷം നല്‍കാന്‍ വിധി
തൃശൂരിലെ സൈക്കോളജിസ്റ്റായ എം.കെ.പ്രസാദായിരുന്നു പരാതിക്കാരന്‍. പ്രസാദിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്നായിരുന്നു ഫെയ്സ്ബുക്കിലെ പോസ്റ്റ്. കോട്ടയം സ്വദേശിയായ ഷെറിന്‍ വി ജോര്‍ജായിരുന്നു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. 2017 ഏപ്രില്‍ 26നായിരുന്നു അപകീര്‍ത്തികരമായ പോസ്റ്റ്. പ്രസാദിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നായിരുന്നു പോസ്റ്റിട്ടത്. ഇത് സമൂഹമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി പ്രസാദ് തൃശൂര്‍ അഡീഷനല്‍ സബ് കോടതിയെ സമീപിച്ചു. സൈക്കോളജിസ്റ്റ് എന്ന നിലയ്ക്ക് തൊഴില്‍നഷ്ടം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഇരുകൂട്ടരുടേയും വാദം കേട്ട കോടതി. പ്രസാദിന്റെ പക്ഷത്താണ് ന്യായമെന്ന് വിലയിരുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നും കോടതിയ്ക്കു ബോധ്യപ്പെട്ടു. പത്തു ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ഇതുകൂടാതെ, അഞ്ചു വര്‍ഷത്തെ കോടതി ചെലവ് പലിശ സഹിതം നല്‍കാനും അഡീഷനല്‍ സബ് കോടതി ജഡ്ജ് രാജീവന്‍ വചല്‍ ഉത്തരവിട്ടു. ഫെയ്സ്ബുക്കില്‍ വസ്തുതാവിരുദ്ധമായി ഉത്തരവാദിത്വമില്ലാതെ പോസ്റ്റിടുന്നവര്‍ക്കുള്ള മുന്നറിയിപ്പായി ഈ കോടതി വിധി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍