താമരശ്ശേരിയിൽ സംഘടിപ്പിക്കുന്ന 68-ാമത് അയ്യപ്പൻ വിളക്ക് ഉത്സവത്തിന്റെ ഭാഗമായി പൂജാദ്രവ്യ സമർപ്പണം നടന്നു.

താമരശേരി : അഖിലഭാരത അയ്യപ്പസേവാസംഘം നേതൃത്വത്തിൽ ഡിസംബർ 16ന് ശനിയാഴ്ച താമരശ്ശേരിയിൽ സംഘടിപ്പിക്കുന്ന 68-ാമത് അയ്യപ്പൻ വിളക്ക് ഉത്സവത്തിന്റെ ഭാഗമായി പൂജാദ്രവ്യ സമർപ്പണം നടന്നു.

അയ്യപ്പഭജനമഠത്തിൽ നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി അംഗങ്ങളും , ഭക്തജനങ്ങളും പങ്കെടുത്ത് ഉത്സവ ആവശ്യത്തിനുള്ള പൂജാ ദ്രവ്യങ്ങൾ സമർപ്പിച്ചു.

രക്ഷാധികാരി അമൃതദാസ് തമ്പി , ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീധരൻ മേലെപ്പാത്ത്, അയ്യപ്പസേവാസംഘം പ്രസിഡൻറ് ഗിരീഷ് തേവള്ളി, മാതൃസമിതി പ്രസിഡൻറ് കെ .സരസ്വതി, പി.ടി. മൂത്തോറക്കുട്ടി, കെ.ശിവദാസൻ , കെ.പി. ഷിജിത്ത്, സുധീഷ് ശ്രീകല, വി.പി.രാജീവൻ , ബിൽജു രാമദേശം എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍