മടവൂരിൽ ലോഡ്ജിൽ 12 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി; മദ്രസ അധ്യാപകൻ അറസ്റ്റിൽ
കൊല്ലം∙ പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം, ആദിച്ചനെല്ലൂർ സജിതാ മൻസിൽ ഷഹാസ് (30) ആണ് പിടിയിലായത്. തീർഥാടന കേന്ദ്രമായ മടവൂരിലേക്കെന്നു പറഞ്ഞു കൊല്ലം കൊട്ടിയത്തുനിന്ന് കുട്ടിയുമായി എത്തുകയായിരുന്നു ഷഹാസ്.
ഡിസംബർ 12നും 13നും മടവൂരിൽ ലോഡ്ജിൽ മുറിയെടുത്ത ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. തുടർന്നു മുറിയിൽനിന്നും കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണു ഷഹാസിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കുന്നമംഗലം എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ആണ് ഷഹാസിനെ കസ്റ്റഡിയിൽ എടുത്തത്.
