കോരങ്ങാട് വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണം


താമരശ്ശേരി : ആളില്ലാത്ത സമയത്ത് വീട്ടിൽനിന്ന് പണം മോഷ്ടിച്ചു. കോരങ്ങാട്  കേളമാർ കണ്ടി ബീനയുടെ വീട്ടിലാണ് മോഷണംനടന്നത്. അലമാരയിൽ സൂക്ഷിച്ച 10000 രൂപ മോഷണം പോയതായാണ് പ്രാഥമിക വിവരം. വീട്ടിലെ പണിയായുധം ഉപയോഗിച്ചാണ് മോഷണം നടത്തിയത്.


വൈകിട്ട് 6:30ന് ബീനയും മകനും അമ്പലത്തിൽ ഭജനക്ക്   പോയ സമയത്താണ്  വീടിന്റെ   വാതിൽ  തകർത്താണ് മോഷ്ടാവ് അകത്തു കയറിയത് വീട്ടിനുള്ളിലെ അലമാരയും കുത്തിപ്പൊളിച്ചനിലയിൽ കണ്ടെത്തി.താമരശ്ശേരി ഇൻസ്പെക്ടർ സായൂജിന്റെ നേതൃത്വത്തിൽ  പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍