ഭാഷോത്സവം: പാട്ടരങ്ങുമായി കന്നൂട്ടിപ്പാറ സ്കൂൾ

കട്ടിപ്പാറ: സമഗ്ര ശിക്ഷ കേരള (SSK ) യുടെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസിലെ അധ്യയനം ഫലപ്രദവും രസകരവുമാക്കിത്തീർക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ഭാഷോത്സവം പരിപാടിയുടെ ഉദ്ഘാടനം , കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ വിപുലമായ ചടങ്ങുകളോടെ നടന്നു.  സി ആർ സി കോർഡിനേറ്റർ രാലിസ രാജു , പാട്ടിന്റെ അകമ്പടിയോടെ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷം വഹിച്ചു. ഭാഷ, ഗണിതം, പരിസരപഠനം എന്നിവയെല്ലാം പാട്ടിന്റെയും കഥകളുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത് ചെറിയ ക്ലാസ്സുകളിൽ ഏറെ ഗുണം ചെയ്യുമെന്നും, ഭാഷോത്സവം ഏറെ സാധ്യതകൾ തുറന്നിടുന്ന പ്രവർത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
  ഒന്നാം ക്ലാസിലെ അധ്യാപകരായ പി.പി തസ്ലീന ടീച്ചറും പി ജെ അനൂജ ടീച്ചറും പാട്ടരങ്ങിൽ ഗാനാലാപനം നടത്തി. സീനിയർ അസിസ്റ്റന്റ് കെ ടി ആരിഫ്, സ്റ്റാഫ് സെക്രട്ടറി കെ.പി ജസീന ടീച്ചർ, SRG കൺവീനർ ദിൻഷ ദിനേശ്. ഐടി കോർഡിനേറ്റർ ഫൈസ് ഹമദാനി, നാട്ടുപച്ച കോർഡിനേറ്റർ കെ.സി ശിഹാബ്, ഡിസാസ്റ്റർ മാനജ്മെന്റ് കൺവീനർ ടി. ഷബീജ് , പ്രവൃത്തിപരിചയ ക്ലബ് കൺവീനർ ഇ.പി. മുൻസില മുതലായവരും പാട്ടരങ്ങിൽ പാട്ടുകളുമായെത്തി കുട്ടികളെ രസിപ്പിച്ചു. തുടർന്ന് കുട്ടികൾ പാട്ടുമായെത്തി പരിപാടി ഏറ്റെടുത്തു.
  ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഭാഷോത്സവത്തിൽ കൂട്ടെഴുത്ത്, റീഡേഴ്സ് തിയറ്റർ, കഥോത്സവം മുതലായ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്ന് എച്ച് എം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍