അന്താരാഷ്ട്ര അറബിക്ക് ദിനാചരണം: കന്നുട്ടിപ്പാറ സ്കൂളിൽ അക്ഷര വൃക്ഷം സ്ഥാപിച്ചു.

 കട്ടിപ്പാറ : അന്താരാഷ്ട്ര അറബിക് ദിനമായ ഡിസംബർ 18 ന് കന്നുട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അറബി ഭാഷയ്ക്ക് യുഎൻ അംഗീകാരം ലഭിച്ചു അൻപത് വർഷം പൂർത്തിയായതിന്റെ സന്തോഷ സൂചകമായി ഡിസംബർ 12 മുതൽ 20 വരെ നിരവധി പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത് . അക്ഷര വൃക്ഷത്തിന്റെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. ലോകത്ത് 27 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയായിട്ടുള്ള അറബി ഭാഷ , 28 കോടി ജനങ്ങളുടെ മാതൃഭാഷയും 128 കോടി ജനങ്ങളുടെ മത ഭാഷയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും വേഗത്തിൽ വളരുന്ന ഭാഷ കൂടിയാണ് അറബിക്കെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അലിഫ് അറബിക് ക്ലബ് കൺവീനർ കെ.സി ശിഹാബ് കൈതപ്പൊയിൽ അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് കെ.ടി ആരിഫ്, സ്റ്റാഫ് സെക്രട്ടറി കെ.പി ജസീന, SRG കൺവീനർ ദിൻഷ ദിനേശ്, ഐ ടി കോർഡിനേറ്റർ ഫൈസ് ഹമദാനി, ഗണിത ക്ലബ് കൺവീനർ പി പി തസലീന, പ്രവൃത്തിപരിചയ ക്ലബ് കൺവീനർ ഇ.പി മുൻസില, ആർട്സ് ക്ലബ് കൺവീനർ അനുജ എട്ടേക്ര എന്നിവർ സംസാരിച്ചു.  
  അറബിക് ദിനാചരണവുമായി ബന്ധപ്പെട്ട് നേരത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പോസ്റ്റർ ഡിനൈസിംഗ് മത്സരം, അവാർഡ് സെറിമണി, നസർ കി സഫർ , പ്രഥമ ശുശ്രൂഷ കവചം മുതലായ പ്രവർത്തനങ്ങളും വരും നാളുകളിൽ സംഘടിപ്പിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍