നാല് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പാലക്കാട്: വണ്ണാമലയിൽ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വിക് (4) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ജേഷ്ഠന്റെ ഭാര്യ ദീപ്തി ദാസിനെ(29) സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റു കുടുംബാംഗങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു കൊലപാതകം. ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിയുന്നയാളാണ് ദീപ്തി ദാസ് എന്ന് പൊലീസ് പറഞ്ഞു. കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍