ബാലുശ്ശേരിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്നു സ്ത്രീയെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ കാർ ഡ്രൈവർ പിടിയിൽ.
ബാലുശ്ശേരി : റോഡ് മുറിച്ചുകടക്കുകയായിരുന്നു സ്ത്രീയെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ കാർ ഡ്രൈവർ പിടിയിൽ.
കുമ്പാറ പുതുക്കാത്തൊടി മുഹമ്മദ് ഇർഫാനെയാണ് (26) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയെ ഇടിച്ചിട്ട ഡ്രൈവർ കഴിഞ്ഞ മാസം 25ന് ഉച്ചയോടെയാണ് സംഭവം. സംസ്ഥാന പാതയിൽ ബാലുശ്ശേരി ഗോകുലം കോളജിനു മുന്നിൽ വെച്ച് തൃക്കുറ്റിശ്ശേരി സത്യഭാമയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ് സത്യഭാമക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടി.
അപകടം നടന്നയുടനെ കാർ ഡ്രൈവർ കടന്നുകളയുകയായിരുന്നു. ബാലുശ്ശേരി അങ്ങാടി മുതൽ ഉള്ളേരി വരെയുള്ള ഇരുപതോളം സി.സി കാമറകൾ പരിശോധിച്ച ശേഷമാണ് കാറും ഡ്രൈവറെയും പോലീസ്
പിടികൂടിയത്. ഡ്രൈവർക്കൊപ്പം കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂമ്പാറ സ്വദേശി മുഹമ്മദ് റിയാസിൻറെ ഉടമസ്ഥതയിലുള്ളതാണ് കാർ.
ബാലുശ്ശേരി എസ്ഐ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അസി.സബ് ഇൻസ്പെക്ടർ മുഹമ്മദ് പുതുശ്ശേരി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് ജംഷിദ്, അനൂപ്, ഷനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍