മുട്ടഗ്രാമം പദ്ധതി കട്ടിപ്പാറ-പൂലോടിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി  ഭരണസമിതി നടപ്പിലാക്കുന്ന മുട്ടഗ്രാമം പദ്ധതിയിൽ പൂലോട് കോഴികുഞ്ഞുങ്ങളെ  വിതരണം ചെയ്തു. പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽജോർജ് വിതരണോ ൽഘാടനം നിർവ്വഹിച്ചു. 6-ാം വാർഡ് മെബ്ബറും ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അഷറിഫ് പൂലോടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെറ്റിനറി സർജൻ ഡോ: ജ്യോതി വി ദേവ് പദ്ധതി വിശദീകരിച്ചു. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ രുപേഷ് വിജെ, രമേശ് ടി വി, സീനത്ത് മുതലായ ജീവനക്കാരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍