കപ്പുറം കുഞ്ഞോത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം

പൂനൂർ : എ​ക​രൂ​ൽ ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​പ്പു​റം കു​ഞ്ഞോ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വാ​തി​ലി​ന്റെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ന​ക​ത്തെ പ്ര​ധാ​ന വി​ള​ക്കു​ക​ൾ, പൂ​ജ വ​സ്തു​ക്ക​ൾ എ​ന്നി​വ മോ​ഷ​ണം പോ​യി. ക്ഷേ​ത്ര​സ​മു​ച്ച​യ​ത്തി​ലു​ള്ള ശി​വ​ക്ഷേ​ത്രം, ക​രു​വ​ൻ ക്ഷേ​ത്രം എ​ന്നി​വ​യി​ലെ സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ളും ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ച നാ​ല​ര​യോ​ടെ ക്ഷേ​ത്രം ദേ​വ​സ്വം ഭാ​ര​വാ​ഹി വി​ള​ക്ക് കൊ​ളു​ത്താ​ൻ എ​ത്തി​യ​പ്പോ​ൾ പൂ​ട്ട് ത​ക​ർ​ത്ത നില​യി​ലാ​യി​രു​ന്നു. ബാ​ലു​ശ്ശേ​രി പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ ക​രി​യാ​ത്ത​ൻ​കാ​വ് ല​ക്ഷ്മീ നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ൽ സെ​പ്റ്റം​ബ​ർ 23ന് ​മോ​ഷ​ണം ന​ട​ന്നി​രു​ന്നു. പ്ര​ധാ​ന ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​വും നാ​ഗ​കാ​ളി ക്ഷേ​ത്രം, അ​യ്യ​പ്പ​ക്ഷേ​ത്രം എ​ന്നി​വ​ക്ക് മു​ന്നി​ലെ മൂ​ന്ന് ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്താ​യി​രു​ന്നു അ​ന്ന് മോ​ഷ​ണം ന​ട​ന്ന​ത്.

ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍