വിസ്ഡം തുടർ മതപഠന സംരംഭത്തിന് തുടക്കം.
തച്ചംപൊയിൽ: വിസ്ഡം ഇസ്ലാമിക്
സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ ആഭിഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന തുടർ മതപഠന സംവിധാനമായ സി.ആർ.ഇ (കണ്ടിന്യൂസ് റിലീജ്യസ് എഡ്യൂക്കേഷൻ) യുടെ പുതിയ ബാച്ച് തച്ചം പൊയിലിൽ ആരംഭിച്ചു.എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 മുതൽ 9 മണി വരെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, ഡിഗ്രി തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്ക് വേണ്ടിയാണ് സി.ആർ.ഇ സംവിധാനിക്കുന്നത്.
തച്ചംപൊയിൽ ശിഹാബ് തങ്ങൾ സെൻ്ററിൽ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം വിസ്ഡം ജില്ലാ ട്രഷറർ സി.പി. സാജിദ് നിർവ്വഹിച്ചു. വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം പ്രസിഡണ്ട് വി.കെ.ബാസിം മുഹമ്മദ് അധ്യക്ഷത വഹിച്ചു.വി.കെ. ഉനൈസ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി.തച്ചംപൊയിൽ സലഫി മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് വി.സി.മുഹമ്മദ് മാസ്റ്റർ, വിസ്ഡം തച്ചംപൊയിൽ യൂനിറ്റ് സെക്രട്ടറി ടി.പി.അബ്ദുൽ ജലീൽ, കെ. നിഹാൽറഹ്മാൻ, ടി.പി. ജുനൈദ്, സി.പി.മുബശിർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍