താമരശ്ശേരിയിൽ യുവാവിനെ ഇരുകൈകളും തല്ലിയൊടിച്ച സംഭവം; ഒരാൾ അറസ്റ്റിൽ.

താമരശ്ശേരി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്  യുവാവിനെ  ഇരുകൈകളും തല്ലിയൊടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. താമരശ്ശേരി വേഴ്പ്പൂപ്പൂർ അമ്പലപ്പടി സവാദ് 31 നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.അക്രവുമായി ബന്ധപ്പെട്ട് രണ്ടുപേരിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരാൾക്കായി അന്വേഷണം ഊർജിതമാക്കി.

താമരശ്ശേരി പരപ്പൻ പൊയിൽ പറയയരു തൊടുക മുഹമ്മദ് നാസറിനെയാണ് പ്രതികൾ  ക്രൂരമായി ആക്രമിച്ചു പരുക്കേൽപിച്ചത്.താമരശ്ശേരി സ്വദേശിക്ക് കൊടുക്കാനുണ്ടായിരുന്ന പതിനായിരം രൂപ ഈടാക്കാനാണ്  ജീപ്പിൽ കയറ്റി കൊണ്ട് പോയി ചുങ്കം ചെക്ക് പോസ്റ്റിനു സമീപം എസ്റ്റേറ്റിൽ എത്തിച്ച് വടികൊണ്ടും മറ്റും മർധിച്ചത്. ആക്രമണത്തിൽ യുവാവിന്റെ ഇരുകൈകളും, കാലിലും എല്ല് പൊട്ടുകയും ശരീരം മുഴുവൻ അടിയേറ്റ് പാടുകൾ വീഴുകയുംചെയ്തു. പരുക്കേറ്റ മുഹമ്മദ് അൻസാറിനെ ഇരുവരും ചേർന്ന് ആദ്യം വാവാട് കളരി മർമ്മ ചികിത്സാലയത്തിലെത്തിച്ചെങ്കിലും ഗുരുതരമായ അവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് കൊടുവള്ളി യിലെ സ്വകാര്യ ആശുപത്രി യിലെത്തിച്ചു.അവിടെ നിന്നും ബന്ധുക്കൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു .പരുക്ക് ഗുരുതരമായ തിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു.വയനാട്ടിൽ ലോൺട്രീ സ്ഥാപനത്തിൽ ജീവനക്കാരനാണ് അൻസാർ. സംഭവത്തില്‍ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. താമരശ്ശേരി ഇൻസ്പെക്ടർ കെ സായൂജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സവാദ്  പിടിയിലായത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍