ചുരം എൻ.ആർ.ഡി.എഫ് വളണ്ടിയേഴ്സിന് റോപ്പുകളും ലൈറ്റുകളും കൈമാറി
താമരശ്ശേരി ചുരത്തിലെ വാഹനാപകടങ്ങളിലും മറ്റും ദുരന്ത നിവാരണത്തിനും രക്ഷാപ്രവർത്തനങ്ങൾക്കുമാവശ്യമായ റോപ്പുകളും ലൈറ്റുകളും കൈമാറി.
കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ ഡോ.അബ്ദുൽ റഹീമിൽ നിന്നും ചുരം എൻ.ആർ.ഡി.എഫ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ ഉപകരണങ്ങൾ ഏറ്റുവാങ്ങി. അപകടത്തിൽപെട്ട് ചുരത്തിലെ താഴ്ചകളിലേക്ക് പതിക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി റോപ്പുകൾ കെട്ടിയിറങ്ങി സാഹസികമായ രക്ഷാപ്രവർത്തനങ്ങൾ ചുരം യാത്രക്കിടയിൽ നേരിൽ കാണാൻ ഇടയാവുകയും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും പ്രവർത്തകരെയും നാട്ടുകാരെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ജന:സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, രാമൻ സി.പി.സി., കോയമോൻ, ഷമീർ , സിറാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍