മുക്കുപണ്ടം പണയം വെച്ച് മുങ്ങിയ പ്രതിയെ അറസ്റ്റു ചെയ്തു.
താമരശ്ശേരി:താമരശ്ശേരിയിൽ ബാങ്കുകളിൽ മുക്ക് പണ്ടം പണയം വെച്ച് കാലങ്ങളായി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ താമരശ്ശേരി ഇൻസ്പെക്ടർ സായൂജിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. താമരശ്ശേരി പരപ്പൻപൊയിൽ വലിയ പറമ്പത്ത് ഷാജിറിനെയാണ് (44) അറസ്റ്റ് ചെയ്തത് 10 വർഷത്തോളമായി മുങ്ങി നടക്കുക ആയിരുന്ന പ്രതിയെ താമരശ്ശേരി യിൽ വെച്ച് പിടികൂടുക ആയിരുന്നു . എസ്. ഐ ജിതേഷ് , എസ് .സി.പി.ഒമാരായ ജയരാജൻ ,കെ.കെ അബ്ദുൽ റഫീഖ്,പി.എം ഷിജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റി മാൻഡ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍