ജില്ലാ കലോത്സവത്തിൽ മിന്നിത്തിളങ്ങി ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി :കൗമാര കലകളുടെ മാമാങ്ക വേദിയിൽ നിന്നും സംസ്ഥാന കലോത്സവത്തിലേക്ക് അമേഘ് ദേവ് നടന്നു കയറുമ്പോൾ താമരശ്ശേരി സ്കൂളിന് നിറഞ്ഞ അഭിമാനമാണ്.
പണക്കൊഴുപ്പിന്റെ മാറ്റുരയ്ക്കുന്ന കലാമത്സരങ്ങളിൽ നിന്ന് കലാമികവ് കൊണ്ട് മാത്രമാണ് അമേഘ് ഉയരങ്ങളിലേക്ക് എത്തുന്നത്. ഹൈസ്ക്കൂൾ വിഭാഗം കേരള നടനം എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം അമേഘ് നേടി.
സംസ്ഥാനതലത്തിലേക്ക് എത്തിയില്ലെങ്കിലും അമേഘിനൊപ്പം ഒരുപാട് കുട്ടികൾ സ്കൂളിന്റെ അഭിമാനം ഉയർത്തി. മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും, നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ ധീമഹി സജീന്ദ്രൻ,അറബി പദ്യം ചൊല്ലലിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ഹുബൈയിൽ അഹമ്മദ് എന്നിവർ ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടവരാണ്.
ജനറൽ വിഭാഗത്തിലും അറബിക്,സംസ്കൃത കലോത്സവങ്ങളിലും ആയി എ ഗ്രേഡ് നേടിയ അൻപതിലധികം കുട്ടി കലാകാരന്മാരും ജിവിഎച്ച്എസ്എസ് താമരശ്ശേരിയുടെ അഭിമാനമാണ്. ജില്ലാ തലത്തിൽ സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനവും അറബിക് കലോത്സവത്തിൽ എട്ടാം സ്ഥാനവും താമരശ്ശേരി ജിവിഎച്ച് എസ് എസ് ഇക്കുറി നേടിയെടുത്തു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ താമരശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ ജില്ലയിൽ ഏഴാം സ്ഥാനം നേടി .
താമരശ്ശേരി സ്കൂളിന്റെ കലാതിളക്കത്തിന് ചാരുതയേകാൻ യുപി ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍