ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതിഷേധിച്ചു.
കട്ടിപ്പാറ. വെട്ടിയൊഴിഞ്ഞ തോട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രം സംസ്ഥാന സർക്കാറിന്റെ ഒന്നരക്കോടി രൂപ ഉപയോഗിച്ച് 2020 സെപ്റ്റംബർ മാസം ഭരണാഅനുമതി ലഭിച്ചതും 2021 ഫെബ്രുവരി മാസം പതിനാറാം തീയതി ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീ കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചതുമായ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണ പ്രവർത്തി ഇന്ന് കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎ എം കെ മുനീർ വീണ്ടും ഉദ്ഘാടനം ചെയ്തതിൽ ഇടതുപക്ഷ ജനാധിപത്യം മുന്നണി കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു
2020 സെപ്റ്റംബർ മാസം കൊടുവള്ളി നിയോജക മണ്ഡലത്തിലെ പതിനാലോളം പ്രവർത്തികൾക്ക് സംസ്ഥാന സർക്കാറിന്റെ അനുമതി ലഭ്യമായതാണ് ആ സമയത്ത് പാസായ മുഴുവൻ പ്രവർത്തികളും നിർമ്മാണം പൂർത്തീകരിക്കപ്പെട്ട ഘട്ടത്തിലാണ് വെട്ടിയൊഴിഞ്ഞ തോട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തി ഇതുവരെ ആരംഭിക്കാൻ കഴിയാതിരുന്നത് എംഎൽഎയുടെ പിടിപ്പുകേടാണ് എന്നുള്ള ആക്ഷേപം നിലവിലുണ്ട്
അത് മറികടക്കുന്നതിന് വേണ്ടിയാണ് ഈ രൂപത്തിലേക്ക് വീണ്ടും ഉദ്ഘാടനം ചെയ്ത് പ്രഹസനം നടത്തിയത് 2020ൽ ഇതിന് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ളൂ എന്ന് മാത്രമാണ് എംഎൽഎ ഇതിന് വിശദീകരണം നൽകിയത് മറ്റൊരു പറയാനുണ്ടായിരുന്നില്ല
2020 സെപ്റ്റംബർ മാസം ഭരണാനുമതി ലഭിച്ചതും 2021 ഫെബ്രുവരി മാസം ഉദ്ഘാടനം ചെയ്യപ്പെട്ടതുമായ പ്രവർത്തി വീണ്ടും നടത്തി ഉദ്ഘാടനം ചെയ്യുന്നതിലൂടെ എംഎൽഎ അപഹാസ്യനായി മാറിയെന്ന് കട്ടിപ്പാറ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി
നപ്രധിഷേധപരിപാടിയിൽ പിസി തോമസ് അധ്യക്ഷം വഹിച്ചു നിതീഷ് കല്ലുള്ള തോട്. സിപി നിസാർ.,കെ വി സെബാസ്റ്റ്യൻ.,എൻഡി ലൂക്കാ. മെമ്പർമാരായ അനിത രവീന്ദ്രൻ, സൂരജാ വി പി, വിഷ്ണു ചുണ്ടൻകുഴി, സീന അമ്പായത്തോട്, സൈനബ നാസർ, സിബി ഫ്രാൻസിസ്, വി പി അബ്ദുൽസലാം എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍