താമരശ്ശേരിയിൽ മോഷ്ടിച്ച സ്കൂ‌ട്ടറും മൊബൈൽ ഫോണുകളുമായി യുവാവ് പിടിയിൽ


താമരശ്ശേരി :മോഷ്ടിച്ച സ്കൂ‌ട്ടറും  മൊബൈൽ ഫോണുകളുമായി  യുവാവ് പോലീസ് പിടിയിലായി.താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് പെരുവയൽ പൂവാട്ട്പറമ്പ് കോയങ്ങോട്ടുമ്മൽ ഹാഷിം (21) ആണ് പിടിയിലായത് .

താമരശ്ശേരി എസ് ഐ ജിഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയ സാഹചര്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ്
മോഷ്ടിച്ച സ്കൂട്ടറാണെന്ന് വ്യക്തമായത്.

കോഴിക്കോട് പുതിയറ സ്വദേശി അജിത് കുമാറിന്റെ ഭാര്യ ജിൻസിയുടെ   കെ. എൽ. 11. A W ആക്ടീവ സ്കൂട്ടറാണെന്ന് അന്വേഷണത്തിൽ വ്യക്തമായത്.

കഴിഞ്ഞമാസം 20 ന് രാത്രിയാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിക്കപ്പെട്ടത്.ഇതുസംബന്ധിച്ച് കസബ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത്
അന്വേഷണം നടത്തി വരുനതിനിടെയാണ്
മോഷ്ടാവ് തൊണ്ടിമുതൽ സഹിതം പിടിയിലാവുന്നത്. പ്രതിയിൽ നിന്ന് ഏഴ് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

ഇത്  വിവിധ സ്ഥലങ്ങളിൽ നിന്നും  മോഷ്ടിച്ചതാണെന്ന്  അന്വേഷണത്തിൽ വ്യക്തമായി.താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍