താമരശ്ശേരി അയ്യപ്പൻവിളക്ക് ഉത്സവം :- താൽക്കാലിക ക്ഷേത്രത്തിന്റെ കാൽനാട്ടുകർമ്മം നിർവഹിച്ചു.

താമരശ്ശേരി : അഖിലഭാരത അയ്യപ്പ സേവാസംഘം ഡിസംബർ 16ന് ശനിയാഴ്ച താമരശ്ശേരിയിൽ സംഘടിപ്പിക്കുന്ന 68-ാ മത് അയ്യപ്പൻ വിളക്ക് ഉത്സവത്തിന്റെ ഭാഗമായി കോട്ടയിൽ ക്ഷേത്ര പരിസരത്ത് നിർമ്മിക്കുന്ന താൽക്കാലിക ക്ഷേത്രത്തിന്റെ കാൽനാട്ടുകർമ്മം കന്നി സ്വാമി വൈഷ്ണവിഗ നിർവ്വഹിച്ചു.

കെട്ടിയാട്ടത്തിന് നേതൃത്വം നൽകുന്ന സുധാകരൻ സ്വാമി പൂജയ്ക്ക് നേതൃത്വം നൽകി.ആഘോഷ കമ്മിറ്റി ഭാരവാഹികളായ ശ്രീധരൻ മേലെപാത്ത്, അമൃതദാസ് തമ്പി , ഗിരീഷ് തേവള്ളി, സുകുമാരൻ മാണി ക്കോത്ത്, ഷിജിത്ത് കെ.പി ,നീലഞ്ചേരി ബാലകൃഷ്ണൻ നായർ ,കെ.ശിവദാസൻ, വി.പി.രാജീവൻ ,സുധീഷ് ശ്രീകല , സുധി. എ.ടി,   ജയരാജൻ, ബിൽജു രാമദേശം, സുമേഷ് .പി.എം, നാരായണൻ ശ്രീ ശാസ്ത  പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍