ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി
കോഴിക്കോട്: അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തി ബൈക്കോടിച്ച ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. ആകാശ്. എസ്. ഷാജു, മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറയിൽ പതിയാതിരിക്കാൻ രജിസ്ട്രേഷൻ നമ്പർ കൈകൊണ്ട് മറച്ച് വാഹനം ഓടിച്ച പി.കെ. മുസ്തഫ തുടങ്ങിയവരുടെ ഡ്രൈവിങ് ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് ബി. ഷെഫീഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെതുടർന്നാണ് നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍