തേക്കുംതോട്ടം എ എം എൽ പി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ഭാഷാ ദിനം ആചരിച്ചു

പൂനൂർ : അന്താരാഷ്ട്ര അറബിക് ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി പൂനൂർ തേക്കുംതോട്ടം എ എം എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമാന പരിപാടികൾ സംഘടിപ്പിച്ചു. "ലുഅത്തു ളാദ് " എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിക്ക് അറബിക് അധ്യാപകൻ ജാഫർ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പ്രധാന അധ്യാപിക  ആയിഷ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഇ. വി അബ്ബാസ് മാസ്റ്റർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് റാമിസ് തേക്കും തോട്ടം,പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, സീനിയർ അസിസ്റ്റന്റ് ബുഷ്റ ടീച്ചർ ,ഷമീന ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 അനൗദ് ബിൻത്ത് ഷമീം ഖുർആൻ പാരായണം നടത്തി. "അല്ലുഗ" അറബിക് മാഗസിൻ പ്രകാശനം നടത്തി. രക്ഷിതാക്കൾക്കായി നടത്തിയ അറബിക് കയ്യെഴുത്ത് മത്സരത്തിൽ ഷഹർബാൻ, മുംതാസ്, റാഹില എന്നിവർ വിജയികളായി. മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഒരു കുട്ടി ഒരു മാഗസിൻ എന്ന മാഗസിൻ പ്രദർശനവും നടത്തി. പരിപാടിക്ക് വിദ്യാലയത്തിലെ അറബിക് അധ്യാപിക റസീല ടീച്ചർ നന്ദി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍