സംഗീത സദസ്സ് നടത്തി.

കട്ടിപ്പാറ :ചമൽ പി കെ ശ്രീനേഷ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ      മികവുറ്റ സംഗീത പ്രതിഭകളെ കണ്ടെത്താൻ സംഗീത സദസ്സ് എന്ന പരിപാടി ആരംഭിച്ചു. ലൈബ്രറി കമ്മിറ്റി പ്രസിഡൻറ് അമൃതസാഗറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല യൂത്ത് വിംഗ് ജനറൽ സെക്രട്ടറി മുർതാസ്  ഉദ്ഘാടനം ചെയ്തു.

മഴ മാഞ്ഞ സംഗീത സന്ധ്യയിൽ തദ്ദേശീയരായ   പ്രൊഫഷണൽ സംഗീത പ്രതിഭകളായ സതീഷ് പ്ലാത്തോട്ടത്തിൽ, കെ.ആർ മനോജ്, സുമേഷ് നടുക്കുന്ന്,  തുടങ്ങി കുട്ടികളടക്കം നിരവധി ഗായകർ ഗസൽ ഗാനങ്ങൾ ആലപിച്ച്  ജനങ്ങളെ സംഗീത ലോകത്തേക്ക് ഉയർത്തി, പരിപാടിയിൽ  ഹാർമോണിയം(അനിൽ  കക്കയം),  തബല (ബാബു കാവിൽ), മൃദംഗം (രാജൻ കക്കയം) എന്നിവ ഉപയോഗിച്ച് 1970 കാലഘട്ടത്തിന്റെ ഓർമ്മകളിലേക്ക് ജനങ്ങളെ എത്തിച്ചു.

 ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ബേബി കുടിയിരിക്കൽ, ജോർജ് വർഗ്ഗീസ് മാസ്റ്റർ,എം.എ അബ്‌ദുൾ ഖാദർ മാസ്റ്റർ,എൻ.പി. കുഞാലി, ആസിഫ് ചുണ്ടൻ കുഴി, K.P. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍