സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ നടത്തിവരുന്ന പാസ്സ്‌വേർഡ് പദ്ധതി ( ട്യൂണിംഗ് )താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻണ്ടറി സ്കൂളിൽ നടന്നു.


താമരശ്ശേരി: ഹയർ സെക്കൻണ്ടറി തലങ്ങളിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ നടത്തിവരുന്ന പാസ്സ്‌വേർഡ് പദ്ധതി ( ട്യൂണിംഗ് )താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനടന്നു. പി.ടി.എ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള ക്യാമ്പിൽ ഗോൾ സെറ്റിംഗ്,കരിയർ ഗൈഡൻസ്, മോട്ടിവേഷൻ, ടൈം മാനേജ്മെന്റ് വ്യക്തിത്വ വികസനം എന്നീ സെഷനുകളിൽ നസീറ യൂനുസ്, താലിസ് പൂനൂർ  എന്നിവർ ക്ലാസ് എടുത്തു. പ്രിൻസിപ്പാൾ മഞ്ജുള ടീച്ചർ അധ്യക്ഷത വഹിച്ചു. സി.സി.എം.വൈ പേരാമ്പ്ര പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് അബ്ദുൽ ജമാൽ ക്യാമ്പ് വിശദീകരണം നടത്തി. ജോസ് കുട്ടി മാസ്റ്റർ, എം ടി അബ്ദുൽ അസീസ്, ഡോക്ടർ റെജിന, ലെസ്നി മാത്യു, രശ്മി, രഞ്ജിഷ  എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പ് കോഡിനേറ്റർ എ.കെ അബ്ദുൽ അസീസ് സ്വാഗതവും ദീപ ജോസഫ് നന്ദിയും പറഞ്ഞു. സർട്ടിഫിക്കറ്റ് വിതരണത്തിനു ശേഷം ക്യാമ്പ് സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍