വീട്ടുമുറ്റത്തെ കിണറ്റിൽ സാമൂഹ്യ വിരുദ്ധർ മണ്ണെണ്ണ ഒഴിച്ചതായി പരാതി
താമരശ്ശേരി: വീട്ടുമുറ്റത്തെ കിണറ്റിൽ സാമൂഹ്യ വിരുദ്ധർ മണ്ണെണ്ണ ഒഴിച്ചു. വെഴുപ്പൂർ ആലപ്പടിമ്മൽ ചെമ്പയിൽ അബ്‌ദുൽ മജീദിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് അജ്ഞാതൻ മണ്ണെണ്ണ ഒഴിച്ചത്.
അബ്ദുൾ മജീദിൻ്റെയും അയൽവാസിയായ ബിന്ദുവിന്റെയും വീട്ടിലേക്ക് കുടിവെള്ളം ശേഖരിക്കുന്ന കിണറ്റിലാണ് ഇരുട്ടിന്റെ മറവിൽ മണ്ണെണ്ണ ഒഴിച്ചത്. പതിവ് പോലെ രാവിലെ ബിന്ദു വെള്ളമെടുക്കാനായി എത്തിയപ്പോഴാണ് കിണറ്റിൽ മണ്ണെണ്ണ കലർന്നത് ശ്രദ്ധയിൽപെട്ടത്.
വീട്ടുകാർ നടത്തിയ പരിശോധനയിൽ മണ്ണെണ്ണ കുപ്പി കിണറിനു സമീപത്ത് നിന്ന് കണ്ടെടുത്തു. താമരശ്ശേരി പോലീസിലും ആരോഗ്യ വകുപ്പിലും അബ്ദുൽ മജീദ് പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍