നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്
താമരശ്ശേരി : സംസ്ഥാനപാതയിൽ താമരശ്ശേരി ബിഷപ്പ് ഹൗസിന് മുന്നിൽ
നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.
കോരങ്ങാട് മൂന്നാംതോട് ബുള്ളറ്റ് ഷോറൂമിലെ ജീവനക്കാരനും ഇടുക്കി സ്വദേശിയുമായ അജിത്തിനാണ് അപകടത്തിൽ പരിക്കേറ്റത്.വെള്ളിയാഴ്ച രാത്രി 9: മണിയോടെയായിരുന്നു അപകടം.
അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍