അറബിക് സ്റ്റേറ്റ് ലെവൽ ഓൺലൈൻ ക്വിസ്: വിജയികൾക്കു സമ്മാനദാനം നടത്തി.

കട്ടിപ്പാറ: അന്താരാഷ്ട്ര അറബിക് ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രശ്നോത്തരിയിൽ താമരശേരി സബ്ജില്ലയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ , കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മെമന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു.വിജയികളായ മുഹമ്മദ് അജ് വദ്, അയിശ ഹനീന , നഷ്‌ വ ഫാത്തിമ, അയിശ തൻഹ എന്നിവർക്ക് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ഷമീർ അടിവാരം സമ്മാനദാനം നടത്തി. അദ്ദേഹം സ്കൂളിലേക്ക് സമ്മാനിച്ച ഫസ്റ്റ് എയിഡ് ബോക്സ്  ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം ഏറ്റുവാങ്ങി.. സബ്ജില്ലാ അറബിക്ക് കലോത്സവത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൂടുതൽ പോയന്റ് നേടിയ മുഹമ്മദ് ജാസിമിന് മദർ പിടിഎ പ്രസിഡന്റ് ഷഹന റൂബിയും പെൺകുട്ടികളുടെ വിഭാഗത്തിൽ കൂടുതൽ പോയന്റ് കരസ്ഥമാക്കിയ ഷിഫ ഫാത്തിമക്ക് അലിഫ് അറബിക് ക്ലബ് കൺവീനർ കെ.സി ശിഹാബും സമ്മാനദാനം നടത്തി. ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ കളറിംഗ് മത്സരത്തിൽ വിജയികളായ ഫാത്തിമ ഷജ് വ , ഷിഫാ ഫാത്തിമ , ഷിയാൻ ഷാജു എന്നിവർക്ക് എച്ച് എം അബുലൈസ് തേഞ്ഞിപ്പലം സമ്മാന വിതരണം നടത്തി.
 SSG ചെയർമാൻ അലക്സ് മാത്യു, LSS കോർഡിനേറ്റർ കെ.ടി.ആരിഫ്, സ്റ്റാഫ് സെക്രട്ടറി കെ. പി ജസീന, SRG കൺവീനർ ദിൻഷ ദിനേശ്, ഐടി കോർഡിനേറ്റർ ഫൈസ് ഹമദാനി മുതലായവർ സംസാരിച്ചു.
   പി.പി.തസലീന ടി. ഷബീജ്, ഇ.പി. മുൻസില, അനുജ എട്ടേക്ര, കെ.പി.മുഹമ്മദലി നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍